മുംബൈ: അപ്പീലുകളും ജാമ്യവുമില്ലാത്ത ലോകത്തിലേക്ക് ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ്സ്വാമി എന്ന ഫാ. സ്റ്റാന്‍ സ്വാമി യാത്രയായിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തലോജ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയിലാണ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. കോവിഡ് ബാധിതനായിരുന്നു. ഇന്നലെ മുതല്വെന്റിലേറ്ററിലായിരുന്നു.
84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി ഈശോസഭാംഗമാണ്. മനുഷ്യാവകാശലംഘനത്തിന്റെ ഇരകൂടിയായി മാറിയിരിക്കുകയാണ് ഫാ.സ്റ്റാന്‍ സ്വാമി. പ്രായവും രോഗവും പരിഗണിച്ച് പലതവണ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു.
ഫാ. സ്വാമിയുടെ ആത്മാവിന് നമുക്ക് നിത്യശാന്തി നേരാം.