ഉഗാണ്ട: അത്ഭുതകരമായ രോഗസൗഖ്യത്തെ തുടര്‍ന്ന് ക്രിസ്തുമതം സ്വീകരിച്ച മുസ്ലീം യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. മോണിംങ് സ്റ്റാറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രി്സ്തുമതവിശ്വാസിയായതിന്റെ പേരില്‍ നിരവധി ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു യുവതി.
ഹജാത് ഹബീബ നാമുവായ എന്ന 38 കാരിയും മൂന്നു മക്കളുടെ അമ്മയുമായ യുവതിയെയാണ് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിഷം കുടിപ്പിക്കുകയും ചെയ്തത്. പാസ്റ്ററുടെ വീട്ടില്‍വച്ച് ജൂണ്‍ 20 നായിരുന്നു സംഭവം. പിതാവ് തന്റെ നെഞ്ചിലും കാലുകളിലും പുറകിലും അടിക്കുകയും നിര്‍ബന്ധപൂര്‍വ്വം വിഷം കുടിപ്പിക്കുകയുമാണ് ചെയ്തതെന്ന് ആശുപത്രികിടക്കയില്‍ നിന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
വിഷം കുടിക്കാന്‍ വിസമ്മതിക്കുകയും എതിര്‍ക്കുകയും ചെയ്തുവെങ്കിലും കുറച്ചുവിഷം എങ്ങനെയോ അകത്തുപോയതായും യുവതി അറിയിച്ചു. മുന്‍ മുസ്ലീം അധ്യാപിക കൂടിയാണ് യുവതി. സംഭവം നടക്കുമ്പോള്‍ പാസ്റ്റര്‍ വീട്ടില്‍ ഇല്ലായിരുന്നു. അയല്‍ക്കാര്‍ ഫോണ്‍ ചെയ്താണ് അദ്ദേഹത്തെ വിവരം അറിയിച്ചത്. അദ്ദേഹം ഓടിയെത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യുവതി ക്രിസ്തുമതം സ്വീകരിച്ചത്.
ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗബാധിതയായിരുന്ന യുവതിക്കുവേണ്ടി പാസ്റ്റര്‍ പ്രാര്‍ത്ഥിക്കുകയും തുടര്‍ന്ന് രോഗസൗഖ്യമുണ്ടാവുകയുമായിരുന്നു. അന്നുമുതല്‍ ജീവനു ഭീഷണിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പാസ്റ്ററും കുടുംബവും അഭയം നല്‍കിയത്. ഉഗാണ്ടയില്‍ കൂടുതലും ക്രൈസ്തവരാണെങ്കിലും ഈസ്റ്റേണ്‍- സെന്‍ട്രല്‍ പ്രവിശ്യകളില്‍ മുസ്ലീങ്ങള്‍ക്കാണ് പ്രാതിനിധ്യം.
മുസ്ലീം തീവ്രവാദികളുടെ വ്യാപനം ക്രൈസ്തവവിശ്വാസികള്‍ക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.