മറിയത്തിന്റെ ഏഴു സന്തോഷങ്ങളും തിരുനാളും

പരിശുദ്ധ അമ്മയെ വ്യാകുലമാതാവായും സങ്കടങ്ങളുടെ അമ്മയായിട്ടുമൊക്കെയാണ് നാം പൊതുവെ വണങ്ങുന്നത്. അമ്മയുടെ ജീവിതത്തിലെ നിരവധിയായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരിശുദ്ധ കന്യകയുടെ ജീവിതത്തില്‍ സങ്കടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുളളൂവെന്നുമൊരു ധാരണ നമ്മുടെ ഉള്ളില്‍ കടന്നുകൂടിയിട്ടുണ്ട്. എന്നാല്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തില്‍ സന്തോഷങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം സന്തോഷങ്ങളെ ധ്യാനിക്കാനും അവയെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കാനുമായിട്ടാണ് മറിയത്തിന്റെ ഏഴു സന്തോഷങ്ങളുടെ തിരുനാള്‍.

ഇന്ന് മറിയത്തിന്റെ ഏഴു സന്തോഷങ്ങളുടെ തിരുനാളായി സഭ ആചരിക്കുകയാണ്. എന്നാല്‍ ഏതൊക്കെയാണ് മറിയത്തിന്റെ ഈ ഏഴു സന്തോഷങ്ങള്‍ എന്ന് അറിയാമോ?

മംഗളവാര്‍ത്ത, യേശുക്രിസ്തുവിന്റെ ജനനം, പൂജ്യരാജാക്കന്മാരുടെ സന്ദര്‍ശനം, ക്രിസ്തുവിന്റെ ഉയിര്‍പ്പ്, ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം, അപ്പസ്‌തോലന്മാരുടെയും തന്റെയും മേലുള്ള പരിശുദ്ധാത്മാഗമനം, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായുള്ള കിരീടധാരണം ഇവയാണ് മറിയത്തിന്റെ ജീവിതത്തിലെ ഏഴു സന്തോഷങ്ങള്‍.

അതുപോലെ ഉണ്ണീശോയെ ദേവാലയത്തില്‍ കാഴ്ചവച്ചതും ഉണ്ണീശോയെ മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് കണ്ടുകിട്ടിയതും മാതാവിന്റെ ജീവിതത്തിലെ സന്തോഷങ്ങളായി പരിഗണിക്കുന്നുമുണ്ട്. മധ്യകാല സാഹിത്യത്തിലും ചിത്രകലയിലുമെല്ലാം മാതാവിന്റെ ഏഴു സന്തോഷങ്ങളുടെ ചിത്രീകരണങ്ങളുമുണ്ട്.

നമുക്ക് ഇന്നേദിവസം മാതാവിന്റെ ജീവിതത്തിലെ ഈ സന്തോഷങ്ങളെ ധ്യാനിക്കാം. പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിലെ സങ്കടങ്ങളുടെ വെയില്‍ മാഞ്ഞുപോകുകയും സന്തോഷങ്ങളുടെ നിലാവ് പരത്തുകയും ചെയ്യണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.