മുംബൈ: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ക്രൈസ്തവ ദിനം ആചരിക്കുന്നു. ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവ സഭാവിഭാഗങ്ങളും സംയുക്തമായിട്ടാണ് ഇന്ത്യന്‍ ക്രൈസ്തവ ദിനം ആചരിക്കുന്നത്. ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ മൂന്നിനാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍,വംശം, പ്രാദേശികത ഇവയൊന്നും കണക്കിലെടുക്കാതെ ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് അനുസരിച്ച് ക്രൈസ്തവവ്യക്തിത്വം നിലനിര്‍ത്താന്‍ കഴിയുക എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
തോമാശ്ലീഹായുടെ ഭാരതപ്രവേശനവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായഭിന്നതകളെ മറികടക്കാനും ആ ദിവസം തന്നെ ദിനാചരണം നടത്തുക വഴി ലക്ഷ്യമിടുന്നതായി സംഘാടകര്‍ വ്യക്തമാക്കുന്നു.