നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം കഴിക്കണമെന്നാണ് തിരുവചനം ഓരോ വ്യക്തിയോടും പറയുന്നത്. അതായത് അദ്ധ്വാനിച്ചുജീവിക്കുക. അദ്ധ്വാനിച്ചുജീവിക്കുന്നവനും ദൈവപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവനും സ്വഭാവികമായും ദൈവം നല്കുന്ന അനുഗ്രഹമാണ് സമ്പത്ത്. അധമമാര്‍ഗ്ഗങ്ങളിലൂടെയും അവിഹിത രീതികളിലൂടെയും സമ്പത്ത് കൈവശമാക്കിയാലും അതിന് സ്ഥിരതയുണ്ടായിരിക്കുകയില്ല.
സമ്പത്ത് നമുക്ക് ആവശ്യമാണ്. പലരും ജീവിക്കുന്നതു തന്നെ പണമുണ്ടാക്കുക എന്ന ഒറ്റലക്ഷ്യത്തോടെയുമാണ്. പക്ഷേ എല്ലാവര്‍ക്കും അത് സാധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ തിരുവചനം സമ്പത്തിനെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. സമ്പത്തിനെക്കുറിച്ചും സമൃ്ദ്ധിയെക്കുറിച്ചുമുള്ള ബൈബിള്‍ വീക്ഷണം എന്താണെന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കും. മാത്രവുമല്ല ഈ വചനങ്ങളുടെ വാഗ്ദാനം അനുസരിച്ച് നമുക്ക് ജീവിക്കുകയും ചെയ്യാം.
1 കർത്താവിന്റെ അനുഗ്രഹം സമ്പത്ത് നൽകുന്നു (സുഭാഷിതങ്ങൾ 10 :22 )
2. കർത്താവിനെ നിന്റെ സമ്പത്തുകൊണ്ടും ,നിന്റെ എല്ലാ ഉൽപ്പന്നങ്ങളുടെയും ആദ്യഫലങ്ങൾകൊണ്ടും ബഹുമാനിക്കുക . അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധികൊണ്ട് നിറയുകയും നിന്റെ ചക്കുകളിൽ വീഞ്ഞു നിറഞ്ഞു കവിയുകയും ചെയ്യും ( സുഭാഷിതങ്ങൾ 3 :9 -10 )
3. ഞാൻ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി ,അവരുടെ ഭണ്ഡാരം നിറക്കുന്നു. (സുഭാഷിതങ്ങൾ 8 : 21 )
4. ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനാകും ( സുഭാഷിതങ്ങൾ 11 : 25 )
5. സമ്പത്തു നേടാൻ അമിതാദ്ധ്വാനം ചെയ്യരുത് ( സുഭാഷിതങ്ങൾ 23 : 4 )
6. സ്ഥിരോത്സാഹിയുടെ കൈ സമ്പത്ത് നേടുന്നു (സുഭാഷിതങ്ങൾ 10)