ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ്

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. തലോജ ജയിലില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കഴിയുകയായിരുന്ന ഫാ. സ്വാമിയെ ബോംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇവിടെ നടന്ന പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രക്തസമ്മര്‍ദ്ദം താഴ്ന്ന നിലയിലാണെന്നും തികച്ചും ക്ഷീണിതനാണെന്നും ഫാ. സ്റ്റാന്‍ സ്വാമി പറഞ്ഞതായി സഹ വൈദികന്‍ ഫാ. ജോസഫ് സേവ്യര്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.