ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ : ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: കെസിബിസി

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെസിബിസി. ജനസംഖ്യാനുപാതികമായാവണം ക്ഷേമപദ്ധതികളുടെ വിതരണം എന്നത് സ്വാഗതാര്‍ഹമാണ്.

വിധി ഏതെങ്കിലും ഒരു വിഭാഗത്തിന് എതിരാണെന്ന് കരുതേണ്ടതില്ല. ഹൈക്കോടതി ഈ വിഷയം പഠിച്ചതും വിധി പുറപ്പെടുവിച്ചതും വളരെ നീതിപൂര്‍വ്വകമാണ്. കെസിബിസി വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിളളി പറഞ്ഞു.

അനീതിപരമായ 80:20 എന്ന മാനദണ്ഡം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും വിധി ഉടന്‍തന്നെ നടപ്പിലാക്കണമെന്നും ഇതിന് മേല്‍ അപ്പീല്‍ പോകാതെ ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുന്ന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നു ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാ സമിതി പ്രതികരിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.