ആര്‍ച്ച് ബിഷപ് ആര്‍തര്‍ റോച്ചെ കര്‍ദിനാള്‍ സാറായുടെ പിന്‍ഗാമി

വത്തിക്കാന്‍ സിറ്റി: കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ദ ഡിസിപ്ലിന്‍ ഓഫ് ദ സേക്രമെന്റ്‌സിന്റെ പ്രിഫെക്ടായി ആര്‍ച്ച് ബിഷപ് ആര്‍തര്‍ റോച്ചെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

കര്‍ദിനാള്‍ സാറായുടെ ഒഴിവിലേക്കാണ് പുതിയ നിയമനം. 75 വയസ് പൂര്‍ത്തിയായപ്പോള്‍ ആറു വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്ന കര്‍ദിനാള്‍ സാറ കാനന്‍ നിയമ പ്രകാരം ഫെബ്രുവരിയില്‍ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ആര്‍ച്ച് ബിഷപ് ആര്‍തറിനെ നിയമിച്ചിരിക്കുന്നത്.

നിലവില്‍ അദ്ദേഹം കോണ്‍ഗ്രിഗേഷന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു. 71 കാരനായ ഇദ്ദേഹം 2012 മുതല്‍ ഡിവൈന്‍ വര്‍ഷിപ്പ് കോണ്‍ഗ്രിഗേഷനില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ രൂപതയുടെ സഹായമെത്രാനായും ഇന്റര്‍നാഷനല്‍ കമ്മീഷന്‍ ഓണ്‍ ഇംഗ്ലീഷ് ഇന്‍ദ ലിറ്റര്‍ജിയുടെ ചെയര്‍മാനായും സേവനം ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.