കൊച്ചി: വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫാ. ചെറിയാന് നേരെവീട്ടിലിന്റെ സംസ്കാരം ഇന്ന്. ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ ഒരു മണിവരെ സെന്റ് ജാന്ന ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 1.30 മുതല്‍ 2.30 വരെ തോപ്പില്‍ മേരി ക്വീന്‍ പള്ളിയുടെ സമീപത്തുള്ള അച്ചന്റെ ഭവനത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.
2.30 ന് വീട്ടില്‍ നിന്ന് സംസ്കാരശുശ്രൂഷ ആരംഭിക്കും. തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ നാലു മണിക്ക് വിശുദ്ധ കുര്‍ബാനയോടെ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും.
മാര്‍ ആന്റണി കരിയില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും. സമാപന ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിക്കും.
മെയ് 13 നായിരുന്നു അച്ചന് വാഹനാപകടമുണ്ടായത്.