അങ്കമാലി: ഫാ. ആന്റോ കണ്ണമ്പുഴയുടെ സംസ്കാരം നാളെ മൂന്നിന് അങ്കമാലി വിന്‍സെന്‍ഷ്യന്‍ ആശ്രമദേവാലയത്തില് നടക്കും. വിന്‍സെന്‍ഷ്യന്‍ സഭാംഗവും പ്രമുഖ ധ്യാനഗുരുവും കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായിരുന്ന ഫാ. ആന്റോ കണ്ണമ്പുഴയുടെ നിര്യാണം ഇന്നലെയായിരുന്നു സംഭവിച്ചത്. കോവിഡിന് ശേഷമുണ്ടായ ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.
എറണാകുളം അതിരൂപത കരിപ്പാശ്ശേരി ഇടവകയില്‍ പരേതനായ അഗസ്റ്റ്യന്‍- അന്നം ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആനി, പരേതനായ ബ്രദര്‍ ജോസ്, പോളച്ചന്.