ഈശോ ചുമന്ന കുരിശിന്റെ ഭാരം, ശരീരത്തിലെ ആകെ മുറിവുകൾ ,തലയിൽ അടിച്ചുകയറ്റപ്പെട്ട മുള്ളുകളുടെ എണ്ണവും വലിപ്പവും അറിയാമോ?

ഈ വലിയ നൊയമ്പിന്റെ അവസരത്തിൽ ദൈവപുത്രൻ നമുക്കുവേണ്ടി സഹിച്ച വേദനകളുടെ ആഴം ഒന്ന് ധ്യാനിക്കാം .

150 kg ഭാരമുള്ള കുരിശായിരുന്നു ക്രിസ്തു കാല്‍വരിയിലേക്ക് ചുമന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിന് 15 അടി നീളവും 8 അടി വീതിയും ഉണ്ടായിരുന്നുവത്രെ. ഭാരമുള്ള ഈ കുരിശും ചുമന്ന് പോയപ്പോള്‍ ക്രിസ്തു മൂന്നുതവണ വീണുപോയി. ഇക്കാര്യം നാം കുരിശിന്റെ വഴിയില്‍ വായിച്ചറിയുന്നുണ്ട്.

പക്ഷേ ഇതിലൊന്നും ഉള്‍പ്പെടാത്ത കാര്യങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആ വിവരങ്ങള്‍ ഇപ്രകാരമാണ്.ഈശോ 17 മണിക്കൂറോളം ദാഹിച്ചുവലഞ്ഞതിന് ശേഷമാണ് മരിച്ചത്. അതുപോലെ ഈശോയുടെ ശരീരത്തില്‍ ആകെ 5480 മുറിവുകള്‍  ഉണ്ടായിരുന്നു.. അതില്‍ ഈശോയുടെ പുറത്ത് മാത്രം ആഴത്തിലുള്ള 150 മുറിവുകള്‍ പെടുന്നു. 17 മുള്ളുകളാണ് ഈശോയുടെ തലയില്‍ അടിച്ചുകയറ്റിയത്. ആ ആണികള്‍ക്ക് 3/4 ഇഞ്ച് വണ്ണവും 8 ഇഞ്ച് നീളവുമുണ്ടായിരുന്നു. 6.5 ലിറ്റര്‍ രക്തമാണ് ഈശോയുടെ ശരീരത്തില്‍ നിന്ന് ചിന്തപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിഭാഗമാണ് യേശുവിന്റെ ക്രൂശിതയാത്രയെപ്പറ്റി ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.