ലോകത്തിലെ ആദ്യ virtual സംഘടനയായ Carlo 😇 eucharistic youth army ഒരുക്കൂന്നൂ യുവജന ധ്യാനം…..

പെന്തേക്കുസ്താ ദിനത്തിൽ പരിശു്ധാത്മാവിനാൽ നിറഞ്ഞ് ശിഷ്യന്മാർ വചനം പ്രഘോഷിച്ചു. അനേകർ മാനസാന്തരപ്പെട്ട് ഈശോയിലേക്ക് തിരിഞ്ഞു. അതുപോലെ ഈ പെന്തക്കുസ്ത്താ യുവജനങ്ങൾക്ക് ഒരു അനുഭവമാക്കി മാറ്റാൻ മെയ് 23 മുതൽ ജൂൺ മൂന്നാം തീയതി വരെ കാർലോ യൂത്ത് ആർമിയുടെ നേതൃത്ത്വത്തിൽ ” IGNITING FIRE CONFERENCE” എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നു. ‘കാർലോ ഹബ്’ യൂട്യൂബ് ചാനലിൽ ലൈവായി ധ്യാനം സംപ്രേഷണം ചെയ്യും. പ്രശസ്തരായ ധ്യാന ഗുരുക്കന്മാർ ക്ലാസുകൾ എടുക്കും. മെയ് 23 മുതൽ ജൂൺ 2 വരെ എല്ലാ ദിവസവും രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം നടക്കുക. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ തുടങ്ങി കേരള കാത്തോലിക്കാ സഭയിലെ എല്ലാ യുവജനങ്ങൾക്കും വേണ്ടിയാണ് ഈ ധ്യാനം നടത്തപ്പെടുക.

മെയ് ഇരുപത്തി മൂന്നാം തീയതി കെ. സി. ബി. സി പ്രസിഡൻ്റും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
തുടർന്ന് വരുന്ന ദിനങ്ങളിൽ വളരെ പ്രേകൽഭരായ ധ്യാന ഗുരുക്കന്മാർ, സന്യ്‌സ്ഥർ, അൽമായർ തുടങ്ങിയവർ നേത്രത്വം നടത്തും.

ബഹുമാനപ്പെട്ട ഫാദർ ഡാനിയേൽ പൂവനത്തിൽ, ഫാദർ ബിനോയ് മുളവരിക്കൽ, ഫാദർ ഷാജി തുംമ്പചേരിയിൽ, ഫാദർ തോമസ് വാഴചേരിൽ, ഫാദർ സിജോ പൊന്തൂക്കെൻ, ഫാദർ ജിസൻ വെങ്ങാശേരി, ഫാദർ ശാന്തി പുതുശ്ശേരി, ഫാദർ സണ്ണി കുറ്റിക്കാട്ട്, ഫാദർ ബെഞ്ചോ ചിട്ടാട്ടുകരക്കാരൻ, സിസ്റ്റർ സുനിത സി എസ് ആർ,സിസ്റ്റർ വിമല എസ് സി ജേ ജീ , ജസ്റ്റിസ് കുര്യൻ ജോസഫ്, തുടങ്ങിയവർ പന്ത്രണ്ട് ദിവസത്തെ ധ്യാനം നയിക്കും.

സമാപന ദിവസം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പായ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

ഈ ലിങ്ക് YouTube channel പ്രവേശിച്ച് സ് subscribe ചെയ്യുക

https://www.youtube.com/channel/UCVurfBN0Kekp9OYwWTljxFg



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.