ബോസ്റ്റണ്‍: സെന്റ് ചാള്‍സ് ബോറോമിയോ കത്തോലിക്കാ ദേവാലയത്തിലെ ക്രിസ്തുരൂപത്തിന്റെ ശിരസ് അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. മെയ് മൂന്നിന് രാവിലെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. വിശ്വാസത്തിന് നേരെയുള്ള ആക്രമണമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വികാരി ഫാ. മൈക്കല്‍ നോളന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ദു:ഖവെള്ളിയാഴ്ച ഈ പ്രദേശത്തെ ഒരു ദേവാലയത്തിന് തീവയ്ച്ച സംഭവവും അരങ്ങേറിയിരുന്നു. അമേരിക്കയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തീയ രൂപങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.