ഫ്രാന്‍സ്: ഫ്രാന്‍സിലെ ചരിത്രപ്രസിദ്ധമായ ദേവാലയത്തില്‍ അഗ്നിബാധ. ലില്ലിയിലെ സെന്റ് പിയറെ സെന്റ് പോള്‍ ദേവാലയത്തിലാണ് തീപിടുത്തമുണ്ടായത്. സാക്രിസ്റ്റി പൂര്‍ണ്ണമായും കത്തിനശിച്ചു.
അഗ്നിസേനാ വിഭാഗത്തിലെ അംഗങ്ങളുടെ അക്ഷീണപരിശ്രമം വഴി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. അഗ്നിബാധയുടെ കാരണം എന്താണെന്ന് അറിവായിട്ടില്ല. മെയ് മൂന്നിനാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ടതാണ് ഈ ദേവാലയം.