വത്തിക്കാന്‍ സിറ്റി: കോവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന ഇന്ത്യയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിന് അയച്ച സന്ദേശത്തിലാണ് കോവിഡ് ബാധിതരായ ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന കാര്യം പാപ്പ അറിയിച്ചത്.
1.3 ബില്യന്‍ ജനസംഖ്യയുള്ള ഇന്ത്യയോട് ഹൃദയപൂര്‍വ്വം താന്‍ ചേര്ന്നുനില്ക്കുന്നതായി പാപ്പ അറിയിച്ചു. രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദേശത്തില്‍ അനുസ്മരിച്ച പാപ്പ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെയും പരാമര്‍ശിച്ചു. തങ്ങളുടെ സഹോദരങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉടന്‍തന്നെ പ്രതികരിക്കുന്നവരാണ് അവരെന്നും പാപ്പ പറഞ്ഞു.
ദൈവം അവര്‍ക്ക് ശാന്തിയും ശക്തിയും പ്രദാനം ചെയ്യട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.