തിരുവല്ല: മേയ് അഞ്ചിന് തന്റെ കബറടക്കത്തിന് ഒരുക്കം നടത്തണമെന്ന് മാര്‍ ക്രിസോസ്റ്റം നിര്‍ദ്ദേശിച്ചിരുന്നതായി മാര്‍ത്തോമ്മാ സഭാസെക്രട്ടറി റവ. കെ ജി ജോസഫ്. ആശുപത്രിയില്‍ നിന്ന് രോഗം ഭേദമായി തിരികെ വരുമ്പോഴാണ് മേയ് അഞ്ചിന് തന്റെ കബറടക്കത്തിന് ഒരുക്കം നടത്തണമെന്ന് മാര്‍ ക്രിസോസ്റ്റം നിര്‍ദ്ദേശിച്ചിരുന്നത്. ഇക്കാര്യം സഭാധ്യക്ഷന് ഡോ. തീയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായോട് പറയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
അനുസ്മരണപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.