ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിസിഐ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാദിനം ഇന്ന്. ഭാരത കത്തോലിക്കാസഭയില്‍ ഇന്ന് ഒരേ മനസ്സോടെ എല്ലാവരും കോവിഡിനെതിരെ ദൈവകൃപയിറങ്ങിവരാനായുള്ള പ്രാര്‍ത്ഥനയില്‍ മുഴുകും.
ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കും. കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കും പ്രാര്‍ത്ഥന സംഘടിപ്പിക്കുന്നത്.