തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ കോവിഡ് ബാധിച്ച് പത്തുദിവസത്തിനുള്ളില്‍ ആറു വൈദികര്‍ മരണമടഞ്ഞു. ഫാ. ജോര്‍ജ് ചിറമ്മേല്‍, ഫാ. ജേക്കബ് തൈക്കാട്ടില്‍, ഫാ. ജേക്കബ് ചെറയത്ത്, ഫാ. ജോസ്, ഫാ. ബര്‍ണാര്‍ഡ് തട്ടില്‍, മോണ്‍. ജോര്‍ജ് അക്കര എന്നിവരെയാണ് കോവിഡ് അപഹരിച്ചത്.
സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന വൈദികരെയാണ് കോവിഡ് പിടികൂടിയത്.
21 വൈദികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് ബാധിതരായ വൈദികര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഹ്വാനം ചെയ്തു.