അഴിമതി തുടച്ചുനീക്കാന്‍ പുതിയ നിയമങ്ങളുമായി പാപ്പായുടെ അപ്പസ്‌തോലിക ലേഖനം

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കാനായി പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മാര്‍പാപ്പ അപ്പസ്‌തോലിക ലേഖനം പുറത്തിറക്കി. ഭരണസംവിധാനത്തിലുള്ള കര്‍ദിനാള്‍മാരും ഉന്നത പദവികളിലുളള മറ്റുള്ളവരും പ്രവര്‍ത്തനപരമായ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇതെന്ന് വാര്‍ത്തയില്‍ പറയുന്നു. ഇത് അനുസരിച്ച് വിവിധ ചുമതലകളില്‍ നിയമിക്കപ്പെട്ടിരിക്കുന്നവര്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി തട്ടിപ്പ്, പ്രായപൂര്‍ത്തിയാകാത്തവരെ ദുരുപയോഗിക്കല്‍ തുടങ്ങിയ സംബന്ധിച്ച കേസുകളുടെ പശ്ചാത്തലമില്ലാത്തവരാണെന്ന് വ്യക്തമാക്കണം. ഇതാവട്ടെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്കണം. കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുമായി പൊരുത്തപ്പെടാത്ത മേഖലകളിലുള്ള കമ്പനികളില്‍ നിന്ന് നേരിട്ടോ മറ്റുള്ളവരിലൂടെയോ മുതല്‍മുടക്കുന്നതിനും ഓഹരിവാങ്ങുന്നതിനും വിലക്കുകളുണ്ട്. കൂടുതല്‍ തുകയുളള സമ്മാനങ്ങള്‍ വാങ്ങുന്നതിനും വിലക്കുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.