ഫിന്‍ലാന്‍ഡ്: ബൈബിള്‍ വചനം സോഷ്യല്‍മീഡിയ വഴി ഷെയര്‍ ചെയ്ത ഫിന്‍ലാന്‍ഡിലെ എംപിക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തി. ക്രിസ്ത്യന്‍ ലീഗല്‍ ഗ്രൂപ്പായ ADF ഇന്റര്നാഷനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കന്നത്. രണ്ടുവര്‍ഷത്തെ ജയില്‍വാസമാണ് എംപിക്കുളള ശിക്ഷ. ഫിന്നിഷ് പ്രോസിക്യൂട്ടര്‍ ജനറല്‍ ഏപ്രില്‍ 29 നാണ് വിധി പ്രഖ്യാപിച്ചത്.
ഡോക്ടറും അഞ്ചുകുട്ടികളുടെ അമ്മയുമായ പൈയ്വി റാസാനെന് ആണ് ജയില്‍ശിക്ഷ അനുഭവിക്കേണ്ടത്. ഇതിനു പുറമെ 2004 ലെ ഒരു ലഘുലേഖയുടെയും 2018 ലെ ടെലിവിഷന്‍ പ്രോഗ്രാമിന്റ പേരിലും മറ്റ് രണ്ടുപേര്‍ നടത്തിയ ആരോപണത്തിന്റെ പേരില്‍ ഇതിന് പുറമെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം.
തന്റെ പ്രസ്താവനകള്‍ ബൈബിള്‍ വചനങ്ങളുടെയും വിവാഹം,ലൈംഗികത എന്നിവയെ സംബന്ധിച്ച സഭയുടെ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നുവെന്ന് പൈയി റാസാനെന് പറയുന്നു.