നാം സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരും ആയിരിക്കേണ്ടതിന്റെ ആവശ്യമെന്താണ്?

സമചിത്തതയും പ്രാര്‍ത്ഥനയിലുളള ജാഗരൂകതയും ഓരോ ക്രൈസ്തവന്റെയും അടിസ്ഥാന സവിശേഷതയായിരിക്കണം. കാരണം പ്രാര്‍ത്ഥനയോടുളള വിമുഖതയും ആത്മസംയമനമില്ലായ്മയും നമ്മെ അപകടത്തില്‍ കൊണ്ടുചെന്നുചാടിക്കും. ഇത് രണ്ടും ക്രൈസ്തവന് അത്യാവശ്യമാണെന്ന് തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇവ രണ്ടും അത്യാവശ്യമായിരിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിന് വിശുദ്ധ ഗ്രന്ഥം നല്കുന്ന മറുപടി ഇതാണ്.

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍
( 1 പത്രോസ് 4:7)

നമ്മുടെ ജീവിതത്തിന്റെ അവസാനം എപ്പോള്‍ ആയിരിക്കുമെന്ന് നമുക്കറിയില്ല. അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ നൂറുവര്‍ഷം കഴിഞ്ഞിട്ടായിരിക്കാം. അല്ലെങ്കില്‍ നാളെയായിരിക്കാം. പക്ഷേ അതേക്കുറിച്ച് നമുക്കറിയില്ല.

അതുകൊണ്ട് നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി നമുക്ക് സമചിത്തതയോടെ കഴിയാം. പ്രാര്‍ത്ഥനയില്‍ ജാഗരൂകരായിരിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.