മാതാവിന്റെ സ്വര്‍ഗ്ഗാരോപണം നടന്നത് 56 ാമത്തെ വയസിലാണെന്നാണ് പൊതുവെ വിശ്വസിക്കുന്നത്.യഥാര്‍തഥമായ ചരിത്രസംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് വിശുദ്ധ ഗ്രന്ഥസംഭവങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.
അതനുസരിച്ച് മാതാവിന്റെ ജനനം ബിസി 18 ലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എഡി 46 ല്‍ ആണ് മരണവും സ്വര്‍ഗ്ഗാരോപണവും. എഡി. 30 ലാണ് ഈശോയുടെ കുരിശുമരണം സംഭവിച്ചതെന്നാണ് വിശ്വസിക്കുന്നത്. എഡി. 30 മുതല്‍ 33വരെ പരിശുദ്ധ അമ്മ സീയോന് മാളികയില്‍ താമസിച്ചിരുന്നുവെന്നും 34 മുതല്‍ 37 വരെ ലാസറിന്റെ ഭവനത്തില്‍ യോഹന്നാനോടൊത്ത് താമസിച്ചുവെന്നും കരുതപ്പെടുന്നു.
Bouna എന്ന മരിയശാസ്ത്രജ്ഞന്റെ നിഗമനങ്ങളനുസരിച്ചുളള കാര്യങ്ങളാണ് ഇവിടെ എഴുതിയിരിക്കുന്നത്.