പഴയ നിയമത്തില്‍ നാം കണ്ടുമുട്ടുന്ന രണ്ടു പ്രവാചകന്മാരാണ് ഏലിയായും ഏലീശ്വായും. പക്ഷേ പലപ്പോഴും ഇവരെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവരെ തമ്മില്‍ വ്യത്യാസപ്പെടുത്തുന്ന സംഗതികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഈ ആശയക്കുഴപ്പം ഉണ്ടാകാറുള്ളത്. ഏലിയാ പ്രവാചകനെ നാം ആദ്യം കണ്ടുമുട്ടുന്നത് 1 രാജാക്കന്മാര്‍ 17 ലാണ്.
പിന്നീട് 1 രാജാക്കന്മാര്‍ 17: 17-24, 1 രാജാക്കന്മാര്‍ 18: 20-24 എന്നീ ഭാഗങ്ങളിലും കണ്ടുമുട്ടുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് വിധവയുടെ മരണമടഞ്ഞ മകന് പുനര്‍ജ്ജീവന്‍ നല്കിയത്. സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പ്രവാചകനായിരുന്നു ഏലിയ.
ഏലിയായുടെ ശിഷ്യനായിരുന്നു എലീഷ.1 രാജാക്കന്മാര്‍ 19:16 ലാണ് നാം ഇദ്ദേഹത്തെ കാണുന്നത്. ഏലിയായെ അനുഗമിക്കാന്‍ വേണ്ടി സകലതും ഉപേക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സന്ദേശവാഹകന്‍. ഏലിയാ സ്വര്‍ഗ്ഗത്തിലേക്ക ്‌സംവഹിക്കപ്പെട്ടപ്പോള്‍ ഇരട്ടി അഭിഷേകം എലീഷായ്ക്ക് ലഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
എലീഷായുടെ അസ്ഥികളെ സ്പര്‍ശിച്ചപ്പോള്‍ ജഡം ജീവന്‍ പ്രാപിച്ച് എഴുന്നേറ്റുനിന്നതായ സംഭവങ്ങളും 2രാജാക്കന്മാര്‍ 13:21 ല്‍ പ്രതിപാദിച്ചിട്ടുണ്ട്.