ദിവ്യകാരുണ്യത്തോടുള്ള അവഗണനയിലും അനാദരവിലും മനസ്സ് തകര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പൊട്ടിക്കരയുന്ന വൈദികന്റെ വീഡിയോ വൈറലാകുന്നു.
വൈദികന്റെ പേരോ സ്ഥലമോ വ്യക്തമല്ലെങ്കിലും വിശ്വാസികള്‍ക്കിടയില്‍ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്, ദിവ്യകാരുണ്യത്തോട് കാണിക്കുന്ന അവഗണന തനിക്ക് സഹിക്കാനാവില്ലെന്ന് ഏങ്ങലടിച്ചുകൊണ്ട് വൈദികന് സംസാരിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.
ഏതെങ്കിലും പ്രത്യേക സംഭവത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നുമില്ല. ദിവ്യകാരുണ്യം സ്വീകരിക്കുന്നതുവരെ അനാദരവോടെയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
‘ക്രിസ്തു ജീവിക്കുന്നു. അവിടുന്ന് നമ്മുടെ ഇടയിലുണ്ട്. നാം ക്രിസ്തുവിനെ അത്യധികമായി വേദനിപ്പിക്കുന്നുണ്ട്. ദിവ്യകാരുണ്യം സ്വീകരിക്കാതെയിരിക്കുന്നതുപോലും അനാദരവാണ്. ഇത് അവിടുത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.’ വൈദികന് പറയുന്നു.