പരിശുദ്ധ അമ്മയെ സ്‌നേഹിച്ചാല്‍ ഈശോയോടുള്ള സ്‌നേഹത്തിന് കുറവു വരുമോ? മാതാവ് പറയുന്നത് കേള്‍ക്കൂ

പരിശുദ്ധ അമ്മയെ സ്‌നേഹിച്ചാല്‍ ഈശോയോടുള്ള സ്‌നേഹത്തിന് കുറവുവരുമെന്നും അതുകൊണ്ട് പരിശുദ്ധ അമ്മയെ സ്‌നേഹിക്കരുതെന്നും തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. എന്നാല്‍ പരിശുദ്ധ അമ്മ തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്കിയിട്ടുണ്ട്.

എന്നെ സ്‌നേഹിക്കുന്നതുകൊണ്ട് എന്റെ പുത്രനോടുള്ള സ്‌നേഹത്തില്‍ കുറവ് വരുന്നില്ല. അത് നിങ്ങളുടെ ആത്മാവിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് 1989 മാര്‍ച്ച് എട്ടിന് നല്കിയ സന്ദേശത്തില്‍ മാതാവ് വെളിപെടുത്തിയത്.

കുഞ്ഞാത്മാക്കള്‍ക്കായുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മാത്രവുമല്ല ഈശോയോളം പരിശുദ്ധ അമ്മയെ സ്‌നേഹിക്കാന്‍ നമുക്കാര്‍ക്കും കഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് പരിശുദ്ധ അമ്മയോടുള്ള സ്‌നേഹത്തിന് നാം ഒരിക്കലും കുറവുവരുത്തരുത്. ഇന്ന് ശനിയാഴ്ചയാണല്ലോ.

പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന ദിവസം. ഇന്നേ ദിവസം അമ്മയോടുള്ള പ്രാര്‍ത്ഥനകളും നൊവേനകളും മറ്റ് മരിയന്‍ ഭക്ത്യനുഷ്ഠാനങ്ങളും ചൊല്ലി നമുക്ക് കൂടുതലായി മരിയഭക്തിയില്‍ വളരാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.