എന്തു ചെയ്താലും ഗതിപിടിക്കുന്നില്ലേ എവിടെ ചെന്നാലും തടസ്സങ്ങളാണോ എങ്കില്‍ ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ

കഴിവുണ്ട്, അദ്ധ്വാനമുണ്ട്,പരിശ്രമമുണ്ട് പക്ഷേ ഉദ്ദേശിച്ചതുപോലെ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുന്നില്ല. എവിടെ ചെന്ന് തൊട്ടാലും അവിടെ നിന്നെല്ലാം തിരിച്ചടിയും നഷ്ടങ്ങളും. തുടങ്ങിവച്ച കാര്യങ്ങള്‍ പോലും മുന്നോട്ടുകൊണ്ടുപോകാനോ പൂര്‍ത്തിയാക്കാനോ കഴിയുന്നില്ല. ഇങ്ങനെ ജീവിതത്തില്‍ പലകാര്യങ്ങളുടെ മുമ്പിലും തടസ്സം അനുഭവിക്കുന്ന ഒരുപാട് സഹോദരങ്ങള്‍ നമ്മുടെ ചുറ്റിനുമുണ്ട്.

വിദേശത്തേക്ക് പോകാന്‍ എല്ലാ പേപ്പര്‍വര്‍ക്കുകളും കഴിഞ്ഞിട്ടും എന്തൊക്കെയോ ചില കാരണങ്ങളാല്‍ പോകാന്‍ സാധിക്കാത്തവര്‍. ഐഇഎല്‍റ്റിഎസും ഒഇ റ്റിയുമൊക്കെ പലതവണ എഴുതിയിട്ടും കിട്ടാതെപോയവര്‍, മോഡല്‍ എക്‌സാമിന് നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്താലും ആനുവല്‍ പരീക്ഷയ്ക്ക് പരാജയപ്പെടുന്നവരും മാര്‍ക്കു കുറഞ്ഞവരും..ഇങ്ങനെയും പലരുമുണ്ട്.

ഇത്തരക്കാരുടെ വേദന വളരെ വലുതാണ്. നിരാശയും ആഴത്തിലുള്ളതാണ്. ദൈവം പോലും തങ്ങളെ കൈവിട്ടതായിട്ടാണ് ഇവരുടെ വിചാരം. ഇത്തരക്കാരുടെ മനസ്സിലെ വിഷമതകളും നിരാശതകളും പരിഹരിക്കാനുള്ള വചനമാണ് ചുവടെ കൊടുക്കുന്നത്.

ഞാന്‍ നിനക്ക് മുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. ഏശയ്യ 45:2

നാം നേരിടുന്ന തടസങ്ങളുടെ മേഖലയിലേക്ക് ഈശോയെ ആദ്യം പറഞ്ഞുവിടുക. ഈശോ നമുക്കുവേണ്ടി പൊരുതും. തടസ്സങ്ങള്‍ എടുത്തുനീക്കും. കാരണം അവിടുന്ന് സര്‍വ്വശക്തനാണ്. അതുകൊണ്ട് നമ്മുടെ തടസ്സങ്ങള്‍ എന്തുതന്നെയായാലും ദൈവത്തിന് സമര്‍പ്പിച്ചു ഈ വചനം പറഞ്ഞുപ്രാര്‍ത്ഥിക്കാം. ദൈവം നമുക്കുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.