കൊച്ചി: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന കന്യാസ്ത്രീയെ മഠത്തിന് സമീപത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് സന്യാസിനി സമൂഹാംഗമായിരുന്ന സിസ്റ്റര്‍ ജെസീന( 45) യാണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് സിസ്റ്ററെ കാണാതായത്. ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ പത്തുവര്‍ഷമായി മാനസികരോഗത്തിന് കാക്കനാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തും.