ദിവ്യകാരുണ്യ സ്വീകരണത്തിന് ശരിയായ വിധത്തില്‍ ആത്മീയമായി നാം ഒരുങ്ങേണ്ടതുണ്ട്. ദിവ്യകാരുണ്യസ്വീകരണത്തിന് നാം എന്തുമാത്രം ഒരുക്കം നടത്തുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ദിവ്യകാരുണ്യ സ്വീകരണം നമുക്ക് അനുഭവമായി മാറുകയുള്ളൂ. അത്തരത്തിലുള്ള ഒരുക്കം നമ്മുടെ ആത്മീയതയുടെ അവിഭാജ്യഘടകം കൂടിയാണ്.
വെറുമൊരു ചടങ്ങായി നാം ദിവ്യകാരുണ്യസ്വീകരണം നടത്തരുത് എന്ന് ചുരുക്കം. ദിവ്യകാരുണ്യം എന്താണെന്ന നമ്മുടെ അറിവില്ലായ്മയാണ് ഇവിടെ പ്രധാനപങ്കുവഹിക്കുന്നത്. ദിവ്യകാരുണ്യം ഈശോ തന്നെയാണ്. ഈശോയാണ് നമ്മുടെ അരികിലേക്ക് വരുന്നത്. അവിടുന്നാണ് നമ്മുടെ ഉള്ളില്‍ വസിക്കുന്നത്. അപ്പോള്‍ ഭയഭക്തിബഹുമാനത്തോടും ആദരവോടും സ്‌നേഹത്തോടും കൂടി മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ.
ദിവ്യകാരുണ്യസ്വീകരണത്തിന് മുമ്പായി നമുക്ക് ഇങ്ങനെ പ്രാര്‍തഥിച്ചൊരുങ്ങാം.
ഈശോയേ വന്നാലും ഈശോയെ എന്റെ ഹൃദയത്തിലേക്ക് വന്നാലും. എന്റെ ഹൃദയം അങ്ങയെ സ്വീകരിക്കാന്‍ തക്ക യോഗ്യതയുള്ള ഒരു അള്‍ത്താരയായി മാറ്റണമേ. എന്റെ ആത്മാവിനെയും ശരീരത്തെയും അവിടുന്ന് ഏറ്റെടുക്കണമേ. എന്റെ ആഗ്രഹങ്ങള്‍..ഓര്‍മ്മ.. ചിന്തകള്‍.. നോട്ടം, എന്റെ ശ്വാസനിശ്വാസങ്ങള്‍..
എനിക്കുള്ളതെല്ലാം അങ്ങ് നിയന്ത്രിക്കണമേ. എന്നെ എന്റെ എല്ലാ ആത്മീയ ശത്രുക്കളില്‍ നിന്നും മോചിപ്പിക്കണമേ. എന്നെ അങ്ങയോട് ഒന്നിപ്പിക്കണമേ. എന്റെ ഹൃദയത്തിലെ പാപമാലിന്യങ്ങള്‍ പരിഗണിക്കാതെ, എന്റെ പാപജീവിതം പരിഗണിക്കാതെ എന്റെ ഉള്ളിലേക്ക് കടന്നുവരുന്ന ഈശോയേ നന്ദി..,നന്ദി