പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയിലെ സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായുളള വിശേഷാല്‍ സമ്മേളനത്തിന്റെ വീഡിയോ പുറത്തിറക്കി. ഓണ്‍ലൈന്‍ വഴിനടക്കുന്ന സമ്മേളനം ഫെബ്രുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1. 30 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയായിരിക്കും.
സുവിശേഷത്തിന്റെ ആനന്ദം എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക്ക് വാളന്മനാല്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യു വയലാമണ്ണില്‍ സിഎസ് ടി, സിസ്റ്റര്‍ ആന്മരിയ എസ്എച്ച്. ഷെവ. ബെന്നി പുന്നത്തറ, തോമസ് പോള്‍,സാബു ആറുതൊട്ടി, ഡോ. ജോണ്‍ഡി. സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റിയന് താന്നിക്കല്‍, റെജി കൊട്ടാരം, സന്തോഷ് ടി, സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവച്ച് സംസാരിക്കും.
യൂട്യൂബിലും ഫേസ്ബുക്കിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: evangelisation@ csmegb.org
സുവിശേഷത്തിന്റെ ആനന്ദം എന്ന ഓണ്‍ലൈന്‍ സമ്മേളനത്തിന് മുന്നോടിയായി രൂപതയില്‍ ഒരുമണിക്കൂര്‍ നേരം വചനപ്രഘോഷണവും ജപമാലയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലും വൈദികരും സിസ്റ്റേഴ്സുമാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.