ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ആദ്യത്തെ ദിവ്യബലിയര്‍പ്പണം നടന്നു

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഇന്നലെ പരസ്യമായ ദിവ്യബലിയര്‍പ്പണം നടന്നു. കനത്ത സുരക്ഷയിലായിരുന്നു വിശുദ്ധ കുര്‍ബാന നടന്നത്.

കൊളംബോയിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ സെന്റ് ലൂസിയ കത്തീഡ്രലില്‍ ഓരോ പ്രവേശന കവാടത്തിലും പോലീസ് നിലയുറപ്പിച്ചിരുന്നു. പള്ളിയിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിയെയും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ബാഗുകള്‍ക്ക് അകത്തേക്ക് പ്രവേശനമുണ്ടായിരുന്നുമില്ല.

ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുള്‍പ്പടെ ധാരാളം വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പരസ്യമായ വിശുദ്ധ കുര്‍ബാനകള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് തന്റ സ്വകാര്യചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ച് അത് ടിവിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

കൊളംബോയില്‍ തുടര്‍ന്നും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.