ഉത്തരീയം അഥവാ വെന്തീങ്ങ ധരിച്ചാല്‍ ലഭിക്കുന്ന ആത്മീയ നന്മകളെക്കുറിച്ച് അറിയാമോ?

ഒരു കാലത്ത് നമ്മുടെയെല്ലാവരുടെയും കഴുത്തില്‍ ഉത്തരീയം അഥവാ വെന്തീങ്ങ ഉണ്ടായിരുന്നു. പക്ഷേ കാലം കഴിയും തോറും വെന്തീങ്ങ നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും കഴുത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ആദ്യ കുര്‍ബാന സ്വീകരണ സമയത്ത് വൈദികന്‍ ആണ് ആദ്യമായി നമുക്ക് വെന്തീങ്ങ നല്കിയിരുന്നത്. ഇന്ന് കുട്ടികളെവെന്തീങ്ങ ധരിപ്പിക്കുന്നതില്‍ മാതാപിതാക്കളും വേണ്ടത്ര ശ്രദ്ധിക്കാറില്ല. പഴയ തലമുറയില്‍ പെട്ടമാതാപിതാക്കള്‍ മാത്രമാണ് ഇന്ന് കൂടുതലും വെന്തിങ്ങ ഉപയോഗിക്കുന്നത്. കര്‍മ്മലീത്ത വൈദികനായ സൈമണ്‍ സ്‌റ്റോക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നല്കിയതില്‍ നിന്നാണ് ഉത്തരീയ ഭക്തി ആരംഭിച്ചത്.

ഉത്തരീയം ഭക്തിപൂര്‍വ്വം ധരിക്കുന്നവര്‍ക്ക് ധാരാളം നന്മകള്‍ മാതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിത്യനരകത്തില്‍ നിന്നുള്ള രക്ഷ, എല്ലാ ശനിയാഴ്ചകളിലും മാതാവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള പെട്ടെന്നുള്ള മോചനം എന്നിവയാണ് അതില്‍ പ്രധാനം. എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഊ ഉത്തരീയം ധരിക്കുക. ഈ ഉത്തരീയം ധരിക്കുന്നവര്‍ നശിക്കുകയില്ല എന്നാണ് മാതാവ് വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന് നല്കിയ വാഗ്ദാനം.

അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് നഷ്ടപ്പെട്ടുപോയ ഉത്തരീയ ഭക്തി തിരികെ കൊണ്ടുവരാം. നമ്മുടെ കഴുത്തില്‍ വിശ്വാസപൂര്‍വ്വം ഉത്തരീയം ധരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.