സാത്താനിക പീഡകളില്‍ നിന്ന് രക്ഷ നേടാന്‍ ഏറ്റവും ശക്തമായ മാ്ധ്യസ്ഥ്യമാണ് യൗസേപ്പിതാവിന്റേത്. നിരവധി തെളിവുകള്‍ ഇക്കാര്യത്തിലേക്ക് ഉദാഹരിക്കാനുണ്ട്. അതിലൊന്നാണ് ഒരിക്കല്‍ ഭൂതോച്ചാടകനായിരുന്ന പിന്നീട് വിശുദ്ധ വഴിയിലേക്ക് തിരിഞ്ഞ വാഴ്ത്തപ്പെട്ട ബെര്‍ത്തലോ ലോംഗോയുടേത്. വിശുദ്ധവഴിയിലേക്കുള്ള തന്റെ പ്രചോദനങ്ങളിലൊന്ന് യൗസേപ്പിതാവിനോടുള്ള ഭക്തിയായിരുന്നുവെന്ന് ബെര്‍ത്തലോ ലോംഗോ പറയുന്നുണ്ട്.
വിശുദ്ധ ജോസഫിനോട് എല്ലാ ദിവസവും അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. പ്രത്യേകിച്ച് പിശാചുക്കളുടെ പരിഭ്രമമേ എന്ന ലുത്തീനിയായിലെ വിശേഷണം അദ്ദേഹം പ്രത്യേകമായി പ്രാര്ത്ഥി്ച്ചിരുന്നു. സാത്താനിക പീഡകള്‍ മൂലം വിഷമിച്ചിരുന്ന വ്യക്തികളോട് അദ്ദേഹം വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനായി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന് പുറമെ ഭൂതോച്ചാടകരായ വൈദികരും വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിന്റെ ശക്തി വെളിപെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സാത്താനിക പീഡകളാല്‍ നാ ംവിഷമിക്കുന്നുണ്ടെങ്കില് തീര്‍ച്ചയായും വിശുദ്ധ ജോസഫിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. വിശുദ്ധ യൗസേപ്പ് നമ്മെ സഹായിക്കും.
പിശാചുക്കളുടെ പരിഭ്രമമേ എല്ലാവിധ സാത്താനിക പീഡകളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍