ഫുട്‌ബോള്‍ കളിക്കുന്ന മെത്രാന്‍ വൈറലായി


അടുത്തയിടെ സോഷ്യല്‍ മീഡിയായില്‍ തരംഗമായിരുന്നു കളിക്കളത്തില്‍ ഫുട്‌ബോള്‍ കളിക്കുന്ന മെത്രാന്റെ ചിത്രം. തിരുവനന്തപുരം സഹായമെത്രാന്‍ ക്രിസ്തുദാസായിരുന്നു ബുട്‌സ് അണിഞ്ഞ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയമായിരുന്നു കളിക്കളം.

സോമതീരം ലിഫ കപ്പിന്റെ പ്രദര്‍ശന മത്സരത്തിലാണ് കളേഴ്‌സ് ഇലവനുവേണ്ടി കളിക്കാനിറങ്ങിയ മെത്രാനെ കാണികള്‍ കണ്ടതും കൈയടിച്ചു പ്രോത്സാഹിപ്പിച്ചതും. പ്രസ് ക്ലബ് ഇലവനായിരുന്നു എതിര്‍ ടീമിലുണ്ടായിരുന്നത്.

മത്സരത്തില്‍ ബിഷപ്പിന്റെ ടീമിനെ മറുടീം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ചുവെങ്കിലും വെറും സാധാരണക്കാരനെപോലെ കളിക്കളത്തിലിറങ്ങിയ മെത്രാനെ സോഷ്യല്‍ മീഡിയാ കണക്കറ്റ് അഭിനന്ദിച്ചിരുന്നു.

മെത്രാനായിട്ടും മെത്രാനാണെന്ന ഭാവമില്ലാതെ സാധാരണക്കാരെ പോലെ കളിക്കാനിറങ്ങിയ ഇദ്ദേഹത്തെ പോലെയുള്ള മെത്രാന്മാരാണ് സഭയ്ക്കുണ്ടാകേണ്ടതെന്നും മെത്രാന്മാര്‍ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുമൊക്കെയായിരുന്നു കമന്റുകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.