കഴിഞ്ഞകാലത്തെയും ഭാവി കാലത്തെയും നിരവധിയായ ഉത്കണ്ഠകളില്‍ നിന്ന് മുക്തരാകാനും സമാധാനം നിറയാനും ഈ ലുത്തീനിയ ചൊല്ലൂ

കഴിഞ്ഞകാലത്തെ ഓര്‍മ്മകളുടെ ഭാരം. ഭാവികാലത്തെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠകളുടെ ഭാരം. ഈ ഭാരങ്ങളില്‍ നിന്ന് മോചിതരാകാന്‍ നമുക്ക് ദൈവത്തില്‍ ശരണം വയ്ക്കുക മാത്രമേ കരണീയമായിട്ടുള്ളൂ. ക്രിസ്തുവിന് മാത്രമേ നമ്മെ മോചിതരാക്കാനും കഴിയുകയുള്ളൂ. അതിനായി ഇതാ ഈ ലുത്തീനിയ ചൊല്ലി പ്രാര്‍ത്ഥിക്കൂ. ഓരോ പ്രാര്‍ത്ഥനയുടെയും രണ്ടാം ഭാഗത്തില്‍ ഈശോയെ എന്നെ മോചിപ്പിക്കണമേ എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്

ഒരു വര്‍ഷം കൂടി അവസാനിക്കാന്‍ പോകുകയാണ്, മറ്റൊരു വര്‍ഷംകൂടി വരാന്‍ പോകുകയും. സ്വഭാവികമായും നമ്മുടെ ജീവിതത്തില്‍ ഇഷ്ടമില്ലാത്തതു പലതും ഇതിനകം സംഭവിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം നിരവധിയായ ഉത്കണ്ഠകള്‍ നമ്മുടെ ജീവിതത്തിലുമുണ്ട്.

എന്റെ നിരവധിയായ ഭയങ്ങളില്‍ നിന്ന്.
എന്റെ അരക്ഷിതാവസ്ഥയില്‍ നിന്ന്
സ്‌നേഹിക്കപ്പെടുന്നില്ല എന്ന തോന്നലില്‍ നിന്ന്
നിന്നെ അവിശ്വസിക്കുന്നതില്‍ നിന്ന്
എല്ലാവിധ അന്ധവിശ്വാസങ്ങളില്‍ നിന്ന്
ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളില്‍ നിന്ന്
ദൈവഹിതത്തിന് മറുതലിച്ചു നില്ക്കാനുള്ള പ്രവണതകളില്‍ നിന്ന്
നിരുന്മേഷത്തില്‍ നിന്ന്

ഈശോയേ എന്നെ രക്ഷിക്കണമേ. ഈശോയെ എന്നെ കാത്തുകൊള്ളണമേ..ഈശോയെ നിന്റെ തിരുഹൃദയത്തില്‍ എനിക്ക് അഭയം നല്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.