തിരുവനന്തപുരം: 28 വര്‍ഷം മുമ്പ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍ ദൈവമാണ് തന്റെ കോടതിയെന്നും താന്‍ നിരപരാധിയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നും ഒന്നും പേടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് കോടതി ശിക്ഷ വിധിക്കുന്നത്. വകുപ്പ് 302, 201, 449 പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റകൃത്യമനുസരിച്ച് വധശിക്ഷ അല്ലെങ്കില്‍ ജീവപര്യന്തം തടവ്, പിഴ, ഏഴുവര്‍ഷം വരെ തടവ്, പിഴ, ജീവപര്യന്തം തടവ് അല്ലെങ്കില്‍ പത്തുവര്‍ഷത്തില്‍ കൂടാത്ത കഠിന തടവും പിഴയും എന്നിങ്ങനെയുള്ള മൂന്നുതരം ശിക്ഷകള്‍ക്കാണ് സാധ്യതയെന്നും എന്നാല്‍ മൂന്നും ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതിനായതിനാല്‍ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നുമാണ് നിയമവിദഗ്ദരുടെ നിരീക്ഷണങ്ങള്‍.