ക്രൈസ്തവ പെണ്‍കുട്ടികളുടെ നിര്‍ബന്ധിത മതപരിവര്‍ത്തനവും വിവാഹവും: അന്വേഷണം വേണമെന്ന് പാക്കിസ്ഥാനിലെ പാര്‍ലമെന്റ് അംഗങ്ങള്‍

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവ- ഹൈന്ദവ സമൂദായത്തിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായിക്കി വിവാഹം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ആള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ഫോര്‍ പാക്കിസ്ഥാനി മൈനോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഓരോ ആഴ്ചയും ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയോ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുകയോ ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും ന്യൂനപക്ഷ സമുദായത്തിലെ ആയിരം പെണ്‍കുട്ടികളും വനിതകളും ഇതിന് ഇരകളാകുന്നുണ്ടെന്ന് പാര്‍ലമെന്ററി ഗ്രൂപ്പ് പറയുന്നു.

ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. പാക്കിസ്ഥാനിലെ നിയമത്തിന്റെ ദുര്‍ബലത മനസ്സിലാക്കാനും നിയമം പരിഷ്‌ക്കരിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശ ചെയ്യാനും ഇത് അത്യാവശ്യമാണ്.

തട്ടിക്കൊണ്ടുപോകപ്പെട്ട മരിയ ഷഹബാസ് എന്ന പതിനാലുകാരി പെണ്‍കുട്ടിക്ക് അഭയം നല്കണമെന്ന് ആവശ്യപ്പെട്ടു 8,500 അപേക്ഷകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റന് കഴിഞ്ഞ മാസം അയച്ചിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട മരിയ ഇപ്പോള്‍ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും അവളുടെ ജീവന് ഭീഷണിയുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.