കൊച്ചി:വിവാദമായ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്നും ക്രൈംബ്രാഞ്ച്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൊച്ചി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് മാര്‍ ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. പാപ്പച്ചന്‍ എന്ന വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്.
വസ്തുവില്പനയില്‍ ഉദ്ദേശിച്ച വരുമാനം ലഭിക്കാതെ വന്ന അവസ്ഥ പരിഹരിക്കാന്‍ ദേവികുളത്തുംകോട്ടപ്പടിയിലും സ്ഥലങ്ങള്‍ വാങ്ങിയതിനെ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയായിട്ടാണ് ആരോപിക്കപ്പെട്ടിരുന്നത്. തെറ്റായ രേഖയെ ആശ്രയിച്ചാണ് പരാതിക്കാരനായ പാപ്പച്ചന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം ഒരു കുറ്റവും അന്വേഷണത്തില്‍ കണ്ടെത്തായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.