വാഴ്സോ: അബോര്‍ഷനിലൂടെ ഭൂമിയിലേക്കുള്ള യാത്രകള്‍ ഇല്ലാതാക്കപ്പെട്ട 640 നവജാതശിശുക്കള്‍ക്കായി സഭോചിതമായ സംസ്കാരശുശ്രൂഷകള്‍. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയില്‍ നിന്ന് അമ്പത് മൈല്‍ അകലെയുള്ള ഗോണ്സെസ് ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വച്ചായിരുന്നു ശുശ്രൂഷ നടന്നത്. സിയഡ്ലെസെ ബിഷപ് കാസിമിറെസ് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നവജാതശിശുക്കളുടെ ശവപേടകങ്ങള്‍ സമീപത്തുള്ള സെമിത്തേരിയില്‍ സംസ്കരിച്ചു. വാഴ്സോയിലെ വിവിധ ആശുപത്രികളില്‍ നിന്ന് ശേഖരിച്ച ഭ്രൂണാവശിഷ്ടങ്ങളാണം സംസ്കരിച്ചത്.
അജാത ശിശുക്കള്‍ക്കായി 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ന്യൂ നസ്രത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ ചടങ്ങ് നടന്നത്.