ജക്കാര്‍ത്ത: ജക്കാര്‍ത്ത അതിരൂപതയില്‍ വിശ്വാസികള്‍ക്ക് വീടുകളില്‍ ദിവ്യകാരുണ്യം എത്തിച്ച് നല്കുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ആയ സാഹചര്യത്തിലാണ് ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയാതെ വിഷമിച്ചു കഴിയുന്ന വിശ്വാസികള്‍ക്ക് അതിരൂപതയില്‍ നിന്ന് വീടുകളിലെത്തിച്ച് ദിവ്യകാരുണ്യം നല്കുന്നത്.
രാജ്യത്ത് ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ വിശ്വാസസംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും കൂടിച്ചേരലുകളും ജക്കാര്‍ത്ത അതിരൂപത റദ്ദാക്കിയിരുന്നു. ഞായറാഴ്ചകളില്‍ അതിരൂപതയില്‍ നിന്ന് ലൈവ് സ്ട്രീമിങ് വഴി വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ട്. എങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആഗ്രഹമുള്ള വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം വീട്ടിലെത്തി നല്കുന്നത്.
കോവിഡിനെ തുടര്‍ന്ന് ദിവ്യകാരുണ്യം സ്വീകരിക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കെല്ലാം സന്തോഷത്തിന്റെ നിമിഷങ്ങളാണ് ഇത് സമ്മാനിക്കുന്നത്.