പ്രതിസന്ധികളുടെയും പകര്‍ച്ചവ്യാധികളുടെയും നടുവിലൂടെയാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. ഈ സമയം ആളുകളുടെ ജീവിതത്തെ രണ്ടുരീതിയിലും ബാധിച്ചു. കുറെ പേര് നിരീശ്വരവാദികളായി. എന്നാല്കൂടുതലാളുകളും ദൈവവിശ്വാസികളായി. അല്ലെങ്കില്‍ തങ്ങള്‍ക്കുള്ള ദൈവവിശ്വാസം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിച്ചു. ദൈവത്തില്‍ ശരണം വച്ചുകൊണ്ടാണ് അവര്‍ മുന്നോട്ടുപോയത്.
മനുഷ്യന് നിസ്സഹായനാകുമ്പോള്‍ ദൈവം മാത്രമേ ശരണമായിട്ടുളളൂ എന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ദൈവത്തിലേക്ക അവര്‍ കൂടുതല്‍ അടുത്തു. തിരുവചനം അന്വേഷിച്ചു. അപ്രകാരമുളള അന്വേഷണത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചതും വായിച്ചതുമായ തിരുവചനം ഏശയ്യ 41: 10 ആയിരുന്നുവെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.
ക്രിസ്ത്യാനിറ്റി ടുഡേയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ഈ വര്‍ഷം 80 ശതമാനം ആളുകളും വായിച്ചതും അന്വേഷിച്ചതും ഈ ബൈബിള്‍ വചനമായിരുന്നുവത്രെ. അതായത് 600 മില്യന്‍ ആളുകള്‍.
ഇനി എന്താണ് ഏശയ്യ 41:10 എന്ന് അറിയണ്ടെ. ദയവായി ബൈബിള്‍ എടുത്തു വായിക്കൂ. അപ്പോള്‍ നമ്മുടെ ഉള്ളിലും ശാന്തി നിറയും സമാധാനം നിറയും. ഉറപ്പ്.