ബെല്‍ജിയം: ബെല്‍ജിയത്ത് ജനുവരി പാതിവരെ പൊതുകുര്‍ബാനകള്‍ നിരോധിച്ചു. ഗവണ്‍മെന്റിന്റെ ഈ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബെല്‍ജിയത്തെ കത്തോലിക്കാ മെത്രാന്മാര്‍ ഇന്ന് യോഗം ചേരും. നവംബര്‍ 29 നാണ് ഇത് സംബന്ധിച്ച് ഗവണ്‍മെന്റ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.
ഇതനുസരിച്ച് 6.5 മില്യന്‍ കത്തോലിക്കരും വീടുകളില്‍ തന്നെ ക്രിസ്തുതമസ് ദിവസവും കഴിയേണ്ടിവരും. ജൂണില്‍ ഇവിടെ പൊതുകുര്‍ബാനകള്‍ ആരംഭിച്ചിരുന്നു. എങ്കിലും നവംബര്‍ രണ്ടിന് അവയ്ക്ക് മേല്‍ നിരോധനം വന്നു.കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും അധികം തോത് ഇവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ നടന്നതും ഇവിടെയാണ്.
16,645 പേരാണ് ഡിസംബര്‍ ഒന്നുവരെ ഇവിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.