തൂയിനെ: നോര്‍ത്ത് ജര്‍മ്മനിയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സിന്റെ കോണ്‍വെന്റില്‍ 76 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഓഫ് ദ മാര്‍ട്ടിയര്‍ സെന്റ് ജോര്‍ജിലെ കന്യാസ്്ത്രീകള്‍ക്കിടയിലാണ് കോവിഡ് വ്യാപകമായിരിക്കുന്നത് .
85 കന്യാസ്ത്രീകള്‍ക്ക് റിസള്‍ട്ട് നെഗറ്റീവാണ്. കോണ്‍വെന്റില്‍ ഇവരെക്കൂടാതെ 160 പേര്‍ കൂടിയുണ്ട്. ഇവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തേണ്ടിയിരിക്കുന്നു. അടുക്കളയിലും മറ്റും ജോലിയെടുക്കുന്നവരാണ് ഇവര്‍.പോസിറ്റീവാണെന്ന് കണ്ടെത്തിയ ആരെയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് സിസ്റ്റര്‍ മരിയ കോര്‍ഡിസ് പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂളുകളും ബോര്‍ഡിങ്ങുമായി 1869 ലാണ് കന്യാസ്ത്രീകള്‍ ഇവിടെ കോണ്‍വെന്റ് ആരംഭിച്ചത്.