വത്തിക്കാന്‍സിറ്റി: ഇത്തവണത്തെ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ പതിവുപോലെ റോമിലെ പിയാസ ദി സ്പാഗ്ന സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തില്ല. കോവിഡിന്റെ മുന്‍കരുതല്‍ പ്രമാണിച്ചാണ് സന്ദര്‍ശനം ഒഴിവാക്കിയത്.
പകരം അന്നേ ദിവസം സ്വകാര്യമായി പാപ്പാ പ്രാര്‍ത്ഥിക്കുകയും റോമിനെയും ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള എല്ലാ രോഗികളെയും അമലോത്ഭവ മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും. 1953 ന് ശേഷം ഇതാദ്യമായാണ് ഒരു പാപ്പ പതിവുപോലെ അമലോത്ഭവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ വണക്കത്തിനായി എത്തിച്ചേരാത്തത്.
40 അടി ഉയരമുള്ളതാണ് മാതാവിന്റെ അമലോത്ഭവതത്തിന്റെ ഈ രൂപം. 1857 ഡിസംബര്‍ എട്ടിനാണ് ഇത് സ്ഥാപിച്ചത്. മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം പോപ്പ് പിയൂസ് ഒമ്പതാമന്‍ മാതാവിന്റെ അമലോത്ഭവത്വം വിശ്വാസസത്യമായി പ്രഖ്യാപിക്കുകയായിരുന്നു.
1953 മുതല്ക്കാണ് ഈ രൂപം വണങ്ങാന്‍ മാര്‍പാപ്പ എത്തുന്ന പതിവ് ആരംഭിച്ചത്. പിയൂസ് പന്ത്രണ്ടാമന് മാര്‍പാപ്പയാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്. വത്തിക്കാനില്‍നിന്ന് രണ്ടു മൈല്‍ കാല്‍നടയായിട്ടാണ് പാപ്പ മാതാവിനെ വണങ്ങാന്‍ ഇവിടെയെത്തിയത്.