വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി , ഫാമിലി ആന്റ് ലൈഫ് പുതിയൊരു പ്രചരണത്തിന് ഇന്നലെ തുടക്കം കുറിച്ചു. പകര്‍ച്ചവ്യാധിയുടെ കാലത്ത് ഒറ്റയ്ക്കായിപോയ വൃദ്ധരില്‍ നിന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും സനേഹം പങ്കിടാനും യുവജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് പ്രചരണപരിപാടി.
ഈ ക്രിസ്തുമസ് കാലം യുവജനങ്ങള്‍ക്ക് വൃദ്ധരില്‍നിന്ന് പ്രത്യേക സമ്മാനം വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ലോകമെങ്ങുമുള്ള യുവജനങ്ങളെയാണ് ഇതിലേക്കായി ക്ഷണിച്ചിരിക്കുന്നത്.
ഏകാകികളായി കഴിയുന്ന വൃദ്ധരോട് അനുകമ്പയും സ്‌നേഹവും പ്രകടിപ്പിക്കാനായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നു. പ്രായം ചെന്നവര്‍ നിങ്ങളുടെ വല്യപ്പച്ചന്മാരും വല്യമ്മച്ചിമാരുമാണ്. തങ്ങളുടെ സ്വന്തം വല്യപ്പച്ചന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും ദത്തെടുത്ത വല്യപ്പച്ചന്മാര്‍ക്കും അമ്മച്ചിമാര്‍ക്കും വെര്‍ച്വല്‍ ഹഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
aGiftOfWisdom എന്ന സോഷ്യല്‍ മീഡിയായിലെ ഹാഷ് ടാഗിലൂടെയാണ് ഈ ക്യാമ്പെയ്ന്‍ പ്രചരിപ്പിക്കേണ്ടത്. ഏറ്റവും നല്ല ഫോട്ടോകള്‍@laityfamilylife എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുന്നതാണ്. നേരിട്ട് ചെന്ന് ആശംസകള്‍ അറിയിക്കാനോ സ്‌നേഹം പ്രകടിപ്പിക്കാനോ അവസരമില്ലാത്ത സാഹചര്യത്തില് ടെലിഫോണ്‍, വീഡിയോ കോള്‍, മെസേജുകള്‍ എന്നിവയിലൂടെ വൃദ്ധര്‍ക്ക് സാമീപ്യം പകര്‍ന്നുനല്കാന്‍ പുതിയ പ്രചരണപരിപാടി സഹായകരമാകുമെന്ന് ഡിസാസ്റ്ററിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.