ശ്രീലങ്കയില്‍ വിശ്വാസികള്‍ ഇന്നലെയും ടിവിയിലൂടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു


കൊളംബോ: കഴിഞ്ഞ ഞായറാഴ്ചയിലേതുപോലെ ഇന്നലെയും ശ്രീലങ്കയിലെ കത്തോലിക്കര്‍ ടെലിവിഷനിലൂടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ സ്വകാര്യചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിയാണ് ഇന്നലെ സംപ്രേഷണം ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച പ്രമുഖ വ്യക്തികള്‍ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഇന്നലെ വൈദികരും കന്യാസ്ത്രീകളും മാത്രമാണ് പങ്കെടുത്തത്. ദിവ്യബലിയുടെ അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശവും വായിക്കുകയുണ്ടായി.

ഇന്നലെ മുതല്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടുമെന്ന് അറിയിച്ചിരുന്നതാണെങ്കിലും ഭീകരാക്രമണഭീഷണി തുടര്‍ന്നും നിലനില്ക്കുന്നുണ്ടെന്ന അറിയിപ്പിനെതുടര്‍ന്നാണ് കുര്‍ബാനകള്‍ക്ക് മുടക്കം വരുത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.