മിശ്രവിവാഹം വിവാദമായി; അന്വേഷണത്തിന് ഉത്തരവിട്ട് കേരള സഭ

കൊച്ചി സാത്‌ന മുന്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാത്യു വാണിയക്കിഴക്കേല്‍ പങ്കെടുത്ത മിശ്രവിവാഹം വിവാദമായ സാഹചര്യത്തില്‍ കേരള സഭ പ്രസ്തുത വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. എറണാകുളം-അങ്കമാലി ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനോട് സീറോമലബാര്‍ സഭാതലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

കടവന്ത്ര പളളിയില് നടന്ന കത്തോലിക്കാ പെണ്‍കുട്ടിയുടെയും മുസ്ലീം യുവാവിന്റെയും വിവാഹച്ചടങ്ങല്‍ ബിഷപ് മാത്യു വാണിയക്കിഴക്കേല്‍ പങ്കെടുത്തതിന്റെ ചിത്രം ദിനപ്പത്രങ്ങളില്‍ വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പലഭാഗങ്ങളില്‍ നിന്നും ഇത് എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. മിശ്രവിവാഹത്തെ സംബന്ധിച്ച് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കാനും സഭ തീരുമാനിച്ചു. കാനോന്‍ നിയമത്തില്‍ നിന്ന് വ്യതിചലിക്കുന്ന രീതിയില്‍ മിശ്രവിവാഹങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

വിവാഹച്ചടങ്ങില്‍ മെത്രാന്‍ പങ്കെടുത്തത് വിവാദമായപ്പോള്‍ ബിഷപ് വാണിയക്കിഴക്കേല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.