വത്തിക്കാന്‍സിറ്റി: ലോക മീന്‍പിടുത്തദിനം ആചരിക്കുന്നതിന്റെ ഭാഗമായി വത്തിക്കാന്റെ സമഗ്രമാനവ വികസനത്തിന്റെ മേധാവിയായ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ്‍ സന്ദേശം നല്കി. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പ്രത്യേകിച്ച് കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഏറെ പരിതാപകരമാണെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു. മത്സ്യബന്ധ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കുന്നതിനുള്ള പാത നീണ്ടതും ദുര്‍ഘടവുമായി അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികലുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള യത്‌നങ്ങള്‍ നവീകരിക്കാന്‍ അന്താരാഷ്ട്ര സംഘടനകളോടും സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
5 കോടി 95 ലക്ഷം പേര്‍ക്ക് ജോലി നല്കുന്ന മേഖലയാണ് മത്സ്യബന്ധനം. 85 ശതമാനവും ഏഷ്യയില്‍ നിന്നുളളവരാണ്. മത്സ്യത്തൊഴിലാളികളില്‍ 50 ശതമാനം സ്ത്രീകളുമാണ്.