നിയമാവര്‍ത്തനം

പഞ്ചഗ്രന്ഥി എന്നറിയപ്പെടുന്ന പഴയ നിയമഭാഗത്തിലെ അഞ്ചാമത്തെ അഥവാ അവസാനത്തെ പുസ്തകമാണ് നിയമാവർത്തനം. ആദ്യ പുസ്തകമായ ഉല്പത്തിയിൽ നല്കിയ വാഗ്ദാനമായ “അബ്രഹാമിന്റെ മക്കളെ വലിയ ഒരു ജനതയാക്കി മാറ്റി അവരെ പാലും തേനും ഒഴുകുന്ന കാനാൻ ദേശത്തേക്ക് നയിക്കുമെന്നതിന്റെ” അന്തിമ ഘട്ടം ഇവിടെ സംഭവിക്കുന്നു. ഇസ്രയേൽ ജനത കണ്ട ഏറ്റവും വലിയ പ്രവാചകനായ മോശ തന്റെ മരണം മുന്നിൽ കണ്ടുകൊണ്ട് ഇസ്രയേൽ ജനത്തെ പ്രബോധിപ്പിക്കുന്നതും നിയമങ്ങൾ ആവര്‍ത്തിച്ചു പറഞ്ഞു ഓർമിപ്പിക്കുന്നതും ഈ പുസ്തകത്തിൽ കാണാം. കാനാൻ ദേശം അകലെ നിന്നു നോക്കി കണ്ടു തൃപ്തനായി കഴിഞ്ഞുള്ള മോശയുടെ മരണം, പിൻഗാമിയായി ജനത്തെ നയിക്കാൻ ജോഷ്വയെ തിരഞ്ഞെടുക്കുന്നതെല്ലാം ഉൾപ്പെടുന്ന സംഭവബഹുലമായ അധ്യായങ്ങളാൽ സമൃദ്ധമാണ് നിയമാവർത്തന പുസ്തകം.

കൂടുതൽ വിശദമായ ക്ലാസ് കേൾക്കുവാൻ താഴെ യൂട്യൂബ് ലിങ്ക് നോക്കൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.