വാഴ്‌സോ: പോളണ്ടിലെ വിരമിച്ച കര്‍ദിനാള്‍ ഹെന്‍ റിക്ക് ഗള്‍ബിനോവിസിനെ പൊതുശുശ്രൂഷകളില്‍ നിന്ന് വിലക്കിക്കൊണ്ട് വത്തിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്രാക്കോവിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇതനുസരിച്ച് പൊതുവേദികളിലോ മൃതസംസ്‌കാരം പോലെയുള്ള പൊതു ചടങ്ങുകളിലോ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് അനുവാദം ഉണ്ടായിരിക്കുകയില്ല. ലൈംഗികപീഡനക്കേസില്‍ ആരോപിതനായ ഇദ്ദേഹത്തിന്റെ പേരിലുള്ള 18 മാസത്തെ അന്വേഷണത്തിന് ശേഷമാണ് വത്തിക്കാന്റെ ഈ ഉത്തരവ്. വാഴ്‌സോ അതിരൂപതയെ 28 വര്‍ഷം നയിച്ച കര്‍ദിനാള്‍ പോളണ്ടിലെ ആറു കര്‍ദിനാള്‍മാരില്‍ ഏറ്റവും തലമൂത്ത ആളാണ്. 2004 ലായിരുന്നു അദ്ദേഹം ശുശ്രൂഷകളില്‍ നിന്ന് വിരമിച്ചത്.
പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് കര്‍ദിനാള്‍ ഹെന്റിക്കിന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും കര്‍ദിനാളിനോട് വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.