സാന്‍ ക്രിസ്റ്റോബാല്‍: ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തില്‍ വിശുദ്ധ ബലി കഴിഞ്ഞ സമയം അപ്രതീക്ഷിത സംഭവവികാസങ്ങള്‍. മോട്ടോര്‍ ബൈക്കുമായി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബൊളിവേറിയന്‍ നാഷനല്‍ ഗാര്‍ഡ്‌സ് മാന്‍മാരെ റെക്ടറിയില്‍ നിന്ന് പാഞ്ഞെത്തിയ വൈദികന്‍ തടയാന്‍ ശ്രമി്ച്ചതോടെയാണ് തുടക്കം.
വിശുദ്ധ കുര്‍ബാന കഴിഞ്ഞ സമയമായിരുന്നു അത്. ദേവാലയത്തില്‍ പ്രായം ചെന്ന ഏതാനും വിശ്വാസികളും കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ബൈക്കുകാരോട് പുറത്തുപോകാന്‍ വൈദികന്‍ ആവശ്യപ്പെട്ടുവെങ്കിലും അവരത് കൂട്ടാക്കിയില്ല. മാന്യതയില്ലാത്തഭാഷയില്‍ വൈദികനോട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കണ്ണീര്‍വാതകപ്രയോഗം ഉണ്ടായത്.
സംഭവത്തിന് ദൃക്‌സാക്ഷിയായ കന്യാസ്ത്രീകളിലൊരാള്‍ ഈ സമയം ബോധരഹിതയായി നിലംപതിച്ചു. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മാദുറോയ്ക്ക് നേരെ രാജ്യമൊട്ടാകെ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം നടന്നത്. ബിഷപ് മാരിയോ മൊറാന്‌റോ സംഭവത്തെ അപലപിച്ചു.
മനുഷ്യത്വത്തെ ആദരിക്കുകയോ ദൈവത്തെ ഭയക്കുകയോ ചെയ്യാത്ത സംഭവവികാസങ്ങളാണ് ഇവിടെ നടന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.